Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Medical Treatments

അമേരിക്കയിൽ വ്യാ​ജ ചി​കി​ത്സ​യുടെ മറവിൽ 49-കാരി തട്ടിയത് 2,800 കോടി! അമൂല്യരത്നങ്ങളും എട്ടോളം ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു

ഹെ​ൽ​ത്ത് കെ​യ​ർ ത​ട്ടി​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വനിതാ ​മെഡിക്കൽ ഡയറക്ടറെ പിടികൂടിയത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ​വ​ൻ പ​രി​ശോ​ധ​ന​യി​ൽ 455-ലേറെ പേ​ർ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടുണ്ട്. ഇ​വ​രെല്ലാവരുംകൂടി തട്ടിയത് 54,000 കോ​ടി!

 വാഷിംഗ്ടൺ ഡിസി: ചികിത്സ തേടിയെത്തുന്ന രോ​ഗി​ക​ളെ വെ​റും പ​ണ​യ​പ്പ​ണ്ട​ങ്ങ​ളാ​ക്കി, മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പദ്ധതികളിൽനിന്ന് ​കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന മാ​ഫി​യ​ക​ൾ ഇ​ന്നു ലോ​ക​മെ​മ്പാ​ടും വ്യാപകമാണ്. സ്വകാര്യ ആശുപത്രികളാണ് ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രം. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകൾ ധാരാളം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

അ​മേ​രി​ക്ക​യി​ലെ നെ​വാ​ദ​യി​ൽനി​ന്നു പു​റ​ത്തു​വ​രു​ന്നത് ഇ​ത്ത​ര​മൊ​രു വ​ൻ​കി​ട ത​ട്ടി​പ്പിന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്. മു​റി​വുകൾക്കു ചികിത്സിക്കുന്ന പ്ര​ത്യേ​ക ക്ലി​നി​ക്കു​ക​ളു​ടെ (Wound Care Clinics) മ​റ​വി​ൽ 49-കാ​രി​യാ​യ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ടർ തട്ടിയെടുത്തത് നിസാരതുകയല്ല, ഏ​ക​ദേ​ശം 2,800 കോ​ടി​യി​ലേറെ രൂ​പ! ഇവരിൽനിന്ന് അഞ്ചു കോടിയിലേറെ രൂപ വിലമതിക്കുന്ന ഫെ​രാ​രി 296 ജി​ടി​എ​സ് ഉ​ൾ​പ്പെ​ടെ എ​ട്ടോ​ളം കാ​റു​ക​ൾ. ഏ​ക​ദേ​ശം 7.2 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ബ​ൾ​ഗാ​രി നെ​ക്ലേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ൾ. 290 കോ​ടി​യി​ല​ധി​കം രൂ​പ മൂ​ല്യം വ​രു​ന്ന വസ്തുവകകൾ, കൂടാതെ നാലു കോ​ടി രൂ​പയുടെ കറൻസികൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രമുഖ യുഎസ് മാ​ധ്യ​മ​മായ വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത​നു​സ​രി​ച്ച്, ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളിൽ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​വ​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പാ​ണ് ഇ​പ്പോ​ൾ പ്രത്യേക അന്വേഷണസംഘം വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. യുഎസിലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നാ​ലോ​ളം മു​റി​വ് പ​രി​ച​ര​ണ ക്ലി​നി​ക്കു​ക​ൾ ന​ട​ത്തുന്ന സ്ത്രീ, പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ട​ത് പ്രാ​യ​മാ​യ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ഉ​ട​മ​ക​ളെ​യാ​യി​രു​ന്നു.

അത്ര ഗു​രു​ത​ര​മ​ല്ലാ​ത്ത മു​റി​വു​ക​ളു​ള്ള പ്രാ​യ​മാ​യ​വ​രെ ക​ണ്ടെ​ത്തി, അ​വ​ർ​ക്ക് അ​നാ​വ​ശ്യ​വും ചെ​ല​വേ​റി​യ​തു​മാ​യ ചി​കി​ത്സ​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. മ​നു​ഷ്യദാ​താ​ക്ക​ളി​ൽനി​ന്ന് ശേ​ഖ​രി​ക്കു​ന്ന കോ​ശ​ങ്ങ​ൾ (Human donor tissue) ഉ​പ​യോ​ഗി​ച്ചു​ള്ള വൂ​ണ്ട് ഗ്രാ​ഫ്റ്റ് (Wound Grafts) പോ​ലു​ള്ള അ​ത്യ​ന്തം സ​ങ്കീ​ർ​ണ​വും ചെ​ല​വേ​റി​യ​തു​മാ​യ ചി​കി​ത്സ​ക​ളാ​ണ് ​രോ​ഗി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച​ത്. ഇ​തി​നാ​യി രോ​ഗി​ക​ളു​ടെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ തി​രു​ത്തു​ക​യും വ്യാ​ജ രേ​ഖ​ക​ൾ ച​മ​യ്ക്കു​ക​യും ചെ​യ്തു. ചി​കി​ത്സ​ക​ൾ ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത മു​റി​വു​ക​ളാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളെ ത​ന്‍റെ ക്ലി​നി​ക്കു​ക​ളി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നാ​യി വ​ൻ തു​ക‍യുടെ കൈ​ക്കൂ​ലി ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മരുന്നുകൾ, വൂ​ണ്ട് ഗ്രാ​ഫ്റ്റു​ക​ൾ തുടങ്ങിയ ഇടപാടുമായി ബന്ധപ്പെട്ട് വി​ത​ര​ണ​ക്കാ​രി​ൽനി​ന്ന് ക​മ്മീ​ഷ​ൻ‌ കൈപ്പറ്റിതായും പോലീസ് കണ്ടെത്തി. ആ​കെ 8,500 കോടിയിലേറെ രൂപയുടെ വ്യാ​ജ ക്ലെ​യി​മു​ക​ളാ​ണ് ഇ​വ​ർ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ 2,800 കോടിയിലേറെ രൂപ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളാ​യ മെ​ഡി​കെ​യ​ർ, സൈ​നി​ക​ർ​ക്കാ​യു​ള്ള ട്രൈ​കെ​യ​ർ എ​ന്നീ പദ്ധതികളിൽനിന്നാണ് ഇവർ കോടികൾ വെട്ടിച്ചത്.

യുഎസിലെ വ​ൻ​കി​ട ഹെ​ൽ​ത്ത് കെ​യ​ർ ത​ട്ടി​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ​മെഡിക്കൽ ഡയറക്ടറെ പിടികൂടിയത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ​വ​ൻ പ​രി​ശോ​ധ​ന​യി​ൽ 455-ലേറെ പേ​ർ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടുണ്ട്. ഇ​വ​രെല്ലാവരുംകൂടി 54,000 കോ​ടി രൂ​പ തട്ടിയെടുത്തതായാണ് കണ്ടെത്തൽ.

Latest News

Corehub Up